കോഴിക്കോട്: ബിലാത്തിക്കുളം ഹൗസിങ് കോളനിയിൽ സുലോചന (82) ബംഗളൂരുവിൽ നിര്യാതയായി. കോഴിക്കോട് ബീച്ച് ആശുപത്രിയിൽനിന്ന് ഹെഡ് നഴ്സ് ആയി വിരമിച്ചു. ഭർത്താവ്: പരേതനായ സ്റ്റാൻലി സത്യനാഥൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ). മക്കൾ: സുരേഷ് ടൈറ്റസ്, സുജിത്ത് ടെന്നിസൺ (ബംഗളൂരു), സുമേഷ് ടോംസ്. മരുമക്കൾ: ഷീബ, ആരിഫ, ഷിനി. ഭൗതികശരീരം ഞായറാഴ്ച രാവിലെ 11 മുതൽ കോട്ടൂളിയിലുള്ള ഡോ. ലാംബർട്ട് കിഷോറിന്റെ ഭവനത്തിൽ പൊതുദർശനത്തിനു വെക്കും. വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ സി.എസ്.ഐ ശ്മശാനത്തിൽ സംസ്കാരശുശ്രൂഷ നടക്കും.