കുറ്റ്യാടി: മുള്ളൻകുന്ന് -കുറ്റ്യാടി റോഡിൽ ബൈക്കിൽനിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. മുള്ളൻകുന്ന് തോട്ടുകോവുമ്മൽ വാസുവിന്റെ ഭാര്യ ദേവിയാണ് (70) ബന്ധുവിന്റെ കൂടെ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപെട്ടത്. മക്കൾ: രാജി കാഞ്ഞിരകണ്ടി, ബിൻസി. മരുമക്കൾ: സുരേഷ്, സുധീർ (കച്ചവടം മുള്ളൻകുന്ന്).