കോഴിക്കോട്: പുതിയറ രപൂഷ നിവാസ് സെൻ ഗുപ്ത ലൈബ്രറിക്ക് മുൻവശം സ്രാമ്പിക്കൽ രഘൂത്തമൻ (77) നിര്യാതനായി. കോഴിക്കോട്ടെ മുൻകാല ഹോൾസെയിൽ റേഷൻ വ്യാപാരി, ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം വർക്കിങ് കമ്മിറ്റി മെംബർ, കോട്ടൂളി നെല്ലിക്കോട് പ്രാദേശിക കമ്മിറ്റി മുൻ കൺവീനർ, പറയഞ്ചേരി അയ്യപ്പൻ വിളക്ക് കമ്മിറ്റി മുൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മണ്ണ്ക്കണ്ടി പുഷ്പകുമാരി. മക്കൾ: രാഘിഷ് (ബിസിനസ്), രപൂഷ. മരുമക്കൾ: ലേഖ പിലാക്കാട്ട് (ടീച്ചർ) മണ്ണൂർ, ജീജു നരിക്കളത്തിൽ (ബിസിനസ്)വടകര. സഹോദരൻ: സ്രാമ്പിക്കൽ രവീന്ദ്രൻ. സഹോദരി: പരേതയായ രമണി. സഞ്ചയനം ശനിയാഴ്ച.