കൊണ്ടോട്ടി: കുന്നുംപുറം തോട്ടശ്ശേരിയറ പുതിയത്ത്പുറായ അരീക്കാട് ഡോ. മൊയ്തീന്‍കുട്ടി (79) നിര്യാതനായി. കൊണ്ടോട്ടി റിലീഫ് ആശുപത്രിയുടെയും മഞ്ചേരി മലബാര്‍ ആശുപത്രിയുടെയും മാനേജിങ് ഡയറക്ടറായിരുന്നു. കൊണ്ടോട്ടി പാലിയേറ്റിവ് കെയര്‍ സൊസൈറ്റി സ്ഥാപക കാലം മുതല്‍ ചെയര്മാന്, മുസ്ലിം സർവിസ് സൊസൈറ്റി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഖോഖോ അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റ്, ഐ.എം.എ കൊണ്ടോട്ടി ഘടകം സ്ഥാപക സെക്രട്ടറി, പുതിയത്ത്പുറായ അരീക്കാട് എ.എം.എല്‍.പി സ്കൂള്‍ മാനേജര്‍, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. സാമൂഹിക, സാംസ്കാരിക, കായിക, ജീവകാരുണ്യ രംഗങ്ങളിലും സജീവമായിരുന്നു.
ഭാര്യ: പി.ഇ. ഖദീജ. മക്കള്‍: സൗദ, സറീന, ഡോ. അഹമ്മദ് (റിലീഫ് ആശുപത്രി, കൊണ്ടോട്ടി), ഡോ. മുഹമ്മദ് (റിലീഫ് ആശുപത്രി, കൊണ്ടോട്ടി). മരുമക്കള്‍: ഡോ. കെ. യൂസഫ് അലി (റിലീഫ് ആശുപത്രി, കൊണ്ടോട്ടി), ഡോ. കെ. ഹൈദര്‍ (റിലീഫ് ആശുപത്രി, കൊണ്ടോട്ടി, മലബാര്‍ ആശുപത്രി, മഞ്ചേരി), നഷാത്ത്, ഡോ. സമീന സയ്യിദ് (റിലീഫ് ആശുപത്രി, കൊണ്ടോട്ടി). സഹോദരങ്ങള്‍: ഖദീജ, ഫാത്തിമ, പരേതരായ കുഞ്ഞാലി ഹാജി, മുഹമ്മദ്, ഹസന്‍കുട്ടി, കുഞ്ഞിമുഹമ്മദ്, ഇത്താച്ചുമ്മ.