താമരശ്ശേരി: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മൽ പ്രബീഷ് - റീന ദമ്പതികളുടെ മകൻ അനൻ പ്രബീഷ് (9) ആണ് മരിച്ചത്. ഈങ്ങാപ്പുഴ എം.ജി.എം ഹയർസെക്കൻഡറി സ്കൂളിനടുത്തുവെച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. തിങ്കളാഴ്ച രാവിലെ ആറോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. എം.ജി.എം സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു.
സഹോദരങ്ങൾ: അലൻ, ആകാശ്.