കോഴിക്കോട്: എരഞ്ഞിപ്പാലം ബൈപാസ് ബിവറേജിനു സമീപം ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് വിദ്യാർഥി മരിച്ചു. എസ്.എം സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി. അബ്ദുൽ സലീമിന്റെ മകൻ മലാപ്പറമ്പ് പാറമ്മൽ റോഡ് സനാബിൽ കുറുവച്ചാലിൽ റസൽ അബ്ദുല്ല (19) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ബംഗളൂരു ക്രിസ്തു ജയന്തി കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥിയാണ്. മാതാവ് കുറുവച്ചാലിൽ പ്രസീന (സെർവി). സഹോദരി: നൈല. ഒപ്പം സഞ്ചരിച്ച മലാപ്പറമ്പ് സ്വദേശി ഹരിനാരായണൻ ചികിത്സയിലാണ്. നടക്കാവ് പൊലീസ് കേസെടുത്തു.