പേരാമ്പ്ര: കൽപത്തൂരിൽ അമ്മയും മൂന്നുമാസം പ്രായമായ കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. അഞ്ചാംപീടിക ഇല്ലത്ത് മീത്തൽ ഗ്രീഷ്മ (38)യും മൂന്നുമാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. പ്രസവാനന്തരം മുചുകുന്നിലെ ഭർതൃവീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് ദുരന്തം. വീട്ടുപറമ്പിലെ കിണറിലാണ് മൃതദേഹം കണ്ടത്. ഭർത്താവ്: മനോളിൽ ബിനീഷ്. പിതാവ്: പരേതനായ കുട്ടികൃഷ്ണൻ. മാതാവ്: ഗിരിജ. സഹോദരി: ആതിര.