കാഞ്ഞങ്ങാട്: പൈരടുക്കം ഉത്രാടം ഹൗസിലെ റിട്ട. ആംഡ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.വി. രാമകൃഷ്ണൻ (83) നിര്യാതനായി. 1964ൽ മലബാർ സ്പെഷൽ പൊലീസിൽ ചേർന്ന് സേവനം ആരംഭിച്ചു. 1965ൽ നാഗാലാൻഡ്, അസം എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1968 ൽ സി.ആർ.പി.എഫിൽ മധ്യപ്രദേശ്, ആഅസം, ദുലൈജൻ, നീമ്മച്ച്, ആവലി എന്നിവിടങ്ങളിൽ നായക് ആയി ടിയർ ഗ്യാസ് യൂനിറ്റിൽ ജോലി ചെയ്തു. 1970ൽ കണ്ണൂർ എ.ആറിലേക്കും 1972ൽ കാസർകോട് ലോക്കൽ പൊലീസിലും തുടർന്ന് ബേക്കൽ, തലശ്ശേരി, നീലേശ്വരം, രാജപുരം എന്നിവിടങ്ങളിലും ജോലിചെയ്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെയും സി.ഐയുടെയും ക്രൈം ടീമിലും ദീർഘകാലം സേവനമനുഷ്ഠിച്ചു. കോഴിക്കോട് ഡി.ഐ.ജി, എറണാകുളം എസ്.ജെ.ടി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. 1986 -87 കാലത്ത് കണ്ണൂർ, കാസർകോട്, കർണാടക എന്നിവിടങ്ങളിൽ കോളിളക്കം സൃഷ്ടിച്ച നിരവധി കൊലപാതകം, മോഷണം എന്നീ കേസുകളിലെ പ്രതിയായ റിപ്പർ ചന്ദ്രൻ എന്ന കരിന്തളം ചന്ദ്രനെ പിടികൂടിയ സംഘത്തിലെ അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രഥമ പൊലീസ് മെഡൽ നേടിയിട്ടുണ്ട്. വിരമിച്ച ശേഷം കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചെമ്മട്ടം വയൽ യൂനിറ്റിന്റെ പ്രസിഡന്റായിരുന്നു. സീനിയർ സിറ്റിസൺ ഭാരവാഹിയായിരുന്നു.
ഭാര്യ: ടി.വി.കോമളവല്ലി. മക്കൾ: ടി.വി. സ്മിത മോൾ (മുംബൈ), ടി.വി. രാജേഷ് ബാബു (ഡി.കെ.എച്ച് മോട്ടോർസ് കണ്ണൂർ). മരുമക്കൾ: കെ.കെ. വത്സരാജ് (മുംബൈ), പി. ദീപ്തി (കാസർകോട്).
സഹോദരങ്ങൾ: പരേതനായ കെ.വി. നാരായണൻ (റിട്ടയേർഡ് ആർമി, പൊലീസ് ഡ്രൈവർ), കെ.വി. കുഞ്ഞിരാമൻ (റിട്ടയേർഡ് ഒ.ആർ, ക്യാപ്റ്റൻ ഇന്ത്യൻ ആർമി), കെ.വി. ദാമോദരൻ ഡൽഹി (എ.എം.സി) കെ.വി. ലക്ഷ്മി (കണ്ണൂർ), കെ.വി. കാർത്യായനി (കാഞ്ഞങ്ങാട്).