കാഞ്ഞിരോട്: മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം അൽ ഹിബാസിൽ ചയിക്കാന്റെവിട സി.എച്ച്. മുഹമ്മദ് റഫീഖ് (55) നിര്യാതനായി. ആന്ധ്രയിലെ പലമനിയിൽ ഹോട്ടൽ ഉടമയാണ്. പരേതരായ മുഹമ്മദിന്റെയും ചയിക്കന്റെവിട കദീജയുടെയും മകനാണ്. ഭാര്യ: അനിയത്ത് സുബൈദ മൻസിലിൽ ഫൗസിയ. മക്കൾ: റഹിഫ, അഫ്ര, ഇസ്ര, (വിദ്യാർഥി, സി.എം.എ, കണ്ണൂർ), ഹിബ (പ്ലസ്ടു വിദ്യാർഥിനി, മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: നജീം കുടുക്കിമൊട്ട (മസ്കത്ത്), മുഹമ്മദ് ആമിനാസ് (മായൻമുക്ക്). സഹോദരങ്ങൾ: അഷ്റഫ്, റഷീദ് (ഇരുവരും ആന്ധ്ര), റമീസ് (ഒമാൻ), റഷീദ (കാഞ്ഞിരോട്).