തലശ്ശേരി: പള്ളൂർ ചെമ്പ്ര ശ്രീനാരായണമഠം സെക്രട്ടറി വാണിയന്റെവിട മോഹനൻ (ബാബു - 70) നിര്യാതനായി. സി.പി.എം മുൻ ചെമ്പ്ര ബ്രാഞ്ചംഗവും സാമൂഹിക പ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്നു. പരേതനായ കോരന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: സജിത. മക്കൾ: സമിൻ മോഹൻ, സഹിൻ മോഹൻ. മരുമക്കൾ: ഇഷ, ധനിഷ. സഹോദരങ്ങൾ: വി.വി. ജയരാജൻ (സി.പി.എം മുൻ മാഹി ലോക്കൽ കമ്മിറ്റി അംഗം), ശാന്ത, സീത, പ്രേമൻ, വസന്ത, പരേതനായ രവീന്ദ്രൻ.