കാഞ്ഞങ്ങാട്: ഗൃഹനാഥനെ അക്കേഷ്യ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെയും രണ്ട് മക്കളെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടിക്കൈ പൂത്തക്കാലിൽ താമസിക്കുന്ന നീലേശ്വരം തട്ടാച്ചേരി സ്വദേശി അമ്പുവിന്റെ മകൻ എം. വിജയനെ(51)യാണ് മരിച്ചനിലയിൽ കണ്ടത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ വീടിന് പിറകുവശത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
അതേസമയം ജീവനൊടുക്കിയ വിജയന്റെ ഭാര്യയെയും രണ്ടു മക്കളെയും മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മൂവരും ആശുപത്രി വിട്ടു. ഇവരെ വീട്ടിൽ ഛർദിച്ച നിലയിൽ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം കഴിച്ച ഉടനെയാണ് ഇവർ ഛർദിച്ചതെന്ന് പറയുന്നു. എന്നാൽ ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
വിജയന്റെ ഭാര്യ സഹോദരൻ പൂത്തക്കാലിലെ എൻ. സുകുമാരന്റെ മൊഴിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഏതോ മാനസിക വിഷമത്തിൽ ജീവനൊടുക്കിയതായാണ് എഫ്.ഐ.ആർ.