കോളയാട്: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കണ്ണവം എ.യു.പി സ്കൂൾ മാനേജറും റിട്ട. പ്രധാനാധ്യാപകനുമായിരുന്ന എടയാർ ചെങ്ങാട്ട് ബാലൻ (92) നിര്യാതനായി. എടയാറിലെ പൊതുപ്രവർത്തകനായിരുന്നു. ഭാര്യ: കെ. ശാന്തകുമാരി. മക്കൾ: കെ.വിനോദ്കുമാർ (എടയാർ), വിദ്യാവതി (കോഴിക്കോട്), വീണാധരി (അധ്യാപിക കണ്ണവം യു.പി സ്കൂൾ), കെ. വിലാസ് (അസി. മാനേജർ ഇന്ദിരഗാന്ധി സഹകരണ ആശുപത്രി), കെ. വിനീത (അധ്യാപിക അമ്പായത്തോട് യു.പി സ്കൂൾ). മരുമക്കൾ: പി.കെ. സുധാകരൻ (റിട്ട. റബർ ബോർഡ്), കെ.എം. മധുസൂദനൻ (റിട്ട. എ.ജി.എസ് ഓഫിസ്), പി.കെ. വിനോദ് (കോ.ഓപ് ബാങ്ക് കൂത്തുപറമ്പ്), ഇ. വിനീത (അധ്യാപിക), കെ.എസ്. ജോസ്ന.