തലശ്ശേരി: ചോനാടം കഴുന്നടിയിൽ പരേതനായ സി.സി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (90) നിര്യാതയായി. മണിമല പഴയിടം കാട്ടിപീടികയിൽ കുടുംബാംഗമാണ്.
മക്കൾ: ഡോ. മേരിക്കുട്ടി മാത്യു (ഹനിമാൻ ഹോമിയോ ക്ലിനിക്, തലശ്ശേരി), ജോൺ മാത്യു (ചോനാടം), ജോസഫ് മാത്യു (ചെമ്പേരി), മൈക്കിൾ മാത്യു (ചങ്ങനാശ്ശേരി), ഡോ. മാർട്ടിൻ മാത്യു (ഹനിമാൻ ഹോമിയോ ക്ലിനിക്, തലശ്ശേരി), എബ്രഹാം മാത്യു (അബൂദബി). മരുമക്കൾ: അന്നമ്മ ജോൺ, ജെസി ജോസഫ്, സജയമ്മ മൈക്കിൾ, ലിൻസി മാർട്ടിൻ (അധ്യാപിക,എസ്.എം.എച്ച്.എസ്.എസ്, ചെറായി), സീന എബ്രഹാം (അബൂദബി). സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 10.30ന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോളി റോസറി ചർച്ചിൽ.