ഇരിട്ടി: ആറളം കളരിക്കാടിലെ തെക്കെ പുരയിൽ റോഷിൻ ബാബു (11) നിര്യാതനായി. എടത്തൊട്ടി നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. ബംഗളൂരുവിൽ സ്വർണാഭരണ തൊഴിലാളിയായ ടി.പി. ബാബുവിന്റെയും ഒ.പി. റിവ്യയുടെയും മകനാണ്. സഹോദരൻ: റിഷാൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആറളം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.