നാദാപുരം: കുറ്റിക്കാട്ടിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് (49) മനാമയിൽ നിര്യാതനായി. താമസസ്ഥലത്ത് വെള്ളിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ടൈലർ ജോലി ചെയ്തുവരുകയായിരുന്നു. പരേതനായ കുഞ്ഞിപ്പറമ്പത്ത് കണ്ണന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ഷിജിന.മക്കൾ: അഭിനവ്, അദീപ്. സഹോദരി: ഉഷ.