അന്തിക്കാട്: മുറ്റിച്ചൂർ ജുമുഅത്ത് പള്ളിക്ക് തെക്കുവശം താമസിക്കുന്ന കീഴുവാലിപ്പറമ്പിൽ സൈതലവി(70) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും അന്തിക്കാട് ബ്ലോക്ക് ഹൗസിങ് സഹകരണ സംഘം ഡയറക്ടറുമായിരുന്നു.
കെ.പി.സി.സി ന്യൂനപക്ഷസെൽ അന്തിക്കാട് മണ്ഡലം ചെയർമാൻ, മുറ്റിച്ചൂർ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, മുറ്റിച്ചൂർ ദർഗ കമ്മിറ്റി ജോ.സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി മുറ്റിച്ചൂർ യൂനിറ്റ് മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: റുഖിയ്യ. മക്കൾ: ആസിഫ്, ഷാഫി, ഷാമിൽ. മരുമക്കൾ: ഫെബി, ഫർസിന, ജഹാന. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മുറ്റിച്ചൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.