പൊന്നാനി: അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടത്തറ സ്വദേശി മാഞ്ഞാമ്പ്രകത്ത് ഫാജിസാണ് (44) മരിച്ചത്. കുടുംബത്തോടൊപ്പമുള്ള വയനാട് യാത്രയിലാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരുപത് വർഷത്തോളമായി ഒമാനിലെ റൂസ്താക്കിൽ സൂപ്പർമാർക്കറ്റ് നടത്തിവരുകയായിരുന്നു. കോരവളവിൽ പലചരക്ക് കച്ചവടം ചെയ്തിരുന്ന പരേതനായ ടി.വി അബു പിതാവാണ്. മാതാവ്: ആമിന. ഭാര്യ സബിത. മക്കൾ: ഷിനാൻ, ഫിസാൻ, ആമിന. സഹോദരങ്ങൾ: ഷക്കീബ് (അബൂദബി), അഷ്കർ (ഷാർജ), അഫ്സൽ, വഹീദ, സബിത.