പാനൂർ: വ്യാപാരിയും ബംഗളൂരുവിലെ സാമൂഹിക സാംസ്കാരിക മത രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന അസീസ് പരിവാർ എന്ന കക്കോട്ട് അബ്ദുൽ അസീസ് (51) ബംഗളൂരുവിൽ നിര്യാതനായി. പാനൂരിനടുത്ത ചെറുപ്പറമ്പിലെ കക്കോട്ട് പരേതനായ വി.പി. അബൂബക്കർ ഹാജിയുടെ മകനാണ്. മസ്ജിദുർ റഹ്മ കോൾസ്പാർക്ക് വൈസ് പ്രസിഡന്റ്, ഹിറ മോറൽ സ്കൂൾ ഫൈനാൻസ് സെക്രട്ടറി, ബംഗളൂരു ഹിറ വെൽഫെയർ അസോസിയേഷൻ (എച്ച്.ഡബ്ല്യു.എ) അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാറത്തഹള്ളിയിൽ എഡിഫിസ് വൺ സാംസ്കാരിക കേന്ദ്രത്തിന്റെ സ്ഥാപകാംഗമാണ്.
ഭാര്യ: ഹഫ്സ. മാതാവ്: ആയിഷ. മക്കൾ: ഫഹദ് (ഫോറൻസിക് പി.ജി വിദ്യാർഥി), ഫായിസ് (എം.ബി.ബി.എസ് വിദ്യാർഥി, മണിപ്പാൽ മെഡിക്കൽ കോളജ്), ഹാനി (പി.യു വിദ്യാർഥി, പ്രസിഡൻസി കോളജ്), ആയിഷ (നാലാം ക്ലാസ് വിദ്യാർഥിനി). സഹോദരങ്ങൾ: മഹ്മൂദ് (ബംഗളൂരു), ശരീഫ, ഫൗസിയ, ഷാഹിന.