പയ്യോളി: നാടകനടനും ഗിരീഷ് കർണാഡ് അവാർഡ് ജേതാവും സ്റ്റേജ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റുമായ ജയൻ മൂരാടിന്റെ മാതാവ് ഒഴക്കൂറ വയലിൽ ലീല (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.വി. ശ്രീധരൻ. മറ്റു മക്കൾ: ബീന, ബിന്ദു, ബീജ. മരുമക്കൾ: ബിന്ദു (നാടകനടി- ഉള്ള്യേരി), സുരേന്ദ്രൻ (കടമേരി), രാജീവൻ (മണിയൂർ), ജിതേഷ് (ആവള), പരേതനായ ജയൻ (പൂക്കാട്). സഹോദരങ്ങൾ: പ്രേമൻ, സരോജിനി, പ്രേമി (കണ്ണൂർ), ശോഭ (പള്ളൂർ), പരേതനായ പുഷ്പൻ.