ഓമശ്ശേരി: വെളിമണ്ണ തട്ടൂർ രാമൻ മാസ്റ്റർ (85-റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ദീർഘകാലം വെളിമണ്ണ ജി.എം.യു.പി സ്കൂൾ അധ്യാപകനായിരുന്നു. പിതാവ്: പരേതനായ തെയ്യൻ വൈദ്യർ. ഭാര്യ: സരോജിനി. മക്കൾ: രാധിക, രതീഷ് (സെക്ഷൻ ഓഫിസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: നാരായണൻ (റിട്ട. പ്രഫ. സി.കെ.ജി കോളജ് പേരാമ്പ്ര), ഡോ. തുളസി (ആയുർവേദ ഡോക്ടർ, മുക്കം). സഹോദരങ്ങൾ: ടി. വാസു മാസ്റ്റർ നീലേശ്വരം (റിട്ട. എ.ഇ.ഒ), പരേതരായ പെണ്ണുക്കുട്ടി, വേലുക്കുട്ടി വൈദ്യർ, ഇമ്പിച്ചുണ്ണി.