പെരിങ്ങത്തൂർ: പുല്ലൂക്കര പാലോറത്ത് പള്ളിക്ക് സമീപം പുത്തൻ പീടികയിൽ താമസിക്കും പടിക്കലകാട്ടിൽ അയിശു ഹജ്ജുമ്മ (75) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. പരേതരായ പടിക്കല കാട്ടിൽ കുട്ട്യാലിയുടെയും ഫാത്തിമയുടെയും മകളാണ്. ഭർത്താവ്: പരേതനായ പുത്തൻ പീടികയിൽ കുഞ്ഞമ്മദ്. മക്കൾ: സമീറ, പരേതനായ അബ്ദുസ്സമദ്. മരുമകൻ: ഖാലിദ് (കരിയാട്). സഹോദരങ്ങൾ: അബൂബക്കർ ഹാജി, പി.കെ. യൂസഫ് ഹാജി (ഇരുവരും സൗത്ത് അണിയാരം), പരേതരായ ഒറ്റ പുരക്കൽ വാഴയിൽ കുഞ്ഞബ്ദുല്ല ഹാജി (പെരിങ്ങത്തൂർ), പുത്തൻപീടികയിൽ അമ്മദ് ഹാജി (മോന്താൽ), വളവിൽ മൊയ്തു ഹാജി.