ചക്കരക്കല്ല്: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. അയ്യപ്പൻ മലയിലെ രയരോത്ത് പത്മാനന്ദൻ (48) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലെ കുഴിയിൽ വീണ് തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞിരോട് തലമുണ്ടക്കടുത്തായിരുന്നു അപകടം. പത്മനാഭന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: ഷൈന. മക്കൾ: അവന്തിക, ഋതുനന്തിക (അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: അനൂപ്, അനീഷ്, അഭിലാഷ്.