ശ്രീകണ്ഠപുരം: ഏരുവേശി മിഡിലാക്കയത്തെ പരേതരായ കിഴക്കേ ആനന്ദശ്ശേരിൽ വർക്കി-ഏലി ദമ്പതികളുടെ മകളും തമിഴ്നാട് കുംഭകോണം സെന്റ് ആൻസ് കോൺവെന്റ് സഭാംഗവുമായ സിസ്റ്റർ മേരി ഒഫീലിയ (92) നിര്യാതയായി. സഹോദരങ്ങൾ: മറിയാമ്മ ഒറ്റപ്ലാക്കൽ (കൊന്നക്കാട്), പരേതരായ ചാക്കോ (കക്കാടംപൊയിൽ, കോഴിക്കോട്), തോമസ് (പുളിങ്ങോം), സിസ്റ്റർ അന്നമ്മ (തിരുഹൃദയ മഠം, തലശ്ശേരി), മാത്യു (മിഡിലാക്കയം).