കൊയിലാണ്ടി: പന്തലായനി തമോഘ്നയിൽ കെ.വി. ജാനു (84) നിര്യാതയായി. കണ്ണൂർ, കൂട്ടുപുഴയിൽ ആദ്യകാല സി.പി.ഐ (എം) പ്രവർത്തകയും, ജനാധിപത്യ മഹിള അസോസിയേഷൻ മേഖല പ്രസിഡന്റുമായിരുന്നു. ഭർത്താവ്: പരേതനായ എം.എം. ഗോപാലൻ (കണ്ണൂർ കൂട്ടുപുഴയിലെ ആദ്യകാല സി.പി.ഐ (എം) പ്രവർത്തകൻ, പായം ലോക്കൽ സെക്രട്ടറി, കാവുംവട്ടം ബ്രാഞ്ച് സെക്രട്ടറി, മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ഏറെക്കാലം ജയിൽവാസം അനുഷ്ഠിച്ചിരുന്നു). മക്കൾ: എം.ജി. പ്രഭാകരൻ (റിട്ട. കെൽട്രോൺ, തിരുവനന്തപുരം), എം.എ. രവീന്ദ്രൻ (പറേച്ചാലിൽ), എം.എം. ചന്ദ്രൻ (റിട്ട: ഡി.ഇ.ഒ, സി.പി.ഐ (എം) പന്തലായനി സൗത്ത് ബ്രാഞ്ച് സെക്രട്ടറി, ലൈബ്രറി മേഖല കൺവീനർ, നഗരസഭ വിദ്യാഭ്യാസ കോ-ഓഡിനേറ്റർ), എം.എം. ശ്യാമള (റിട്ട. ഓഫിസ് സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസ്), സി.പി.ഐ (എം) പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് അംഗം, സുരക്ഷ പാലിയേറ്റിവ് മേഖല ട്രഷറർ), പരേതയായ എം.എം. പ്രേമലത.
മരുമക്കൾ: ലക്ഷ്മി പറേച്ചാലിൽ (റിട്ട. അംഗൻവാടി ഹെൽപ്പർ, കാവുംവട്ടം), സംഗീത (ടീച്ചർ, പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ), സുരേന്ദ്രൻ (റിട്ട. അക്കൗണ്ടന്റ്, കൊയിലാണ്ടി നഗരസഭ). സഹോദരങ്ങൾ: കെ.വി. ശാരദ (വരകുന്ന്), കെ.വി. ലീല (കൊയിലാണ്ടി), പരേതനായ കെ.വി. ദാസൻ (മണമൽ).