ആലത്തൂർ: ക്രസന്റ് ആശുപത്രി സീനിയർ ആർ.എം.ഒ ആലത്തൂർ മലമൽമുക്ക് ‘സിയോൻ’ ഹൗസിൽ ഡോ. അലമേലു ശശിധരൻ (73) നിര്യാതയായി. കോഴിക്കോട് പയ്യോളി സ്വദേശിനിയാണ്. ഭർത്താവ്: ശശി തോമസ് (റിട്ട. ഫാർമസ്യൂട്ടിക്കൽ മാനേജർ, മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം മുൻ ശുശ്രൂഷകൻ). മക്കൾ: റബേക്ക (എറണാകുളം), രശ്മി (കൺഫെക്ഷനറി കമ്പനി മാനേജർ, ഷാർജ). മരുമക്കൾ: സാബു മാത്യു (സിവിൽ എൻജിനീയർ, എറണാകുളം), ടൈറ്റസ് മാത്യു (ക്വാളിറ്റി കൺട്രോൾ കമ്പനി മാനേജർ, ഷാർജ). സഹോദരങ്ങൾ: നരസിംഹൻ, സുധ, പരേതരായ വെങ്കിടാചലം, സീത, ഋഷി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് ആലത്തൂർ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.