പയ്യന്നൂർ: ശ്രീപ്രഭ ഓഡിറ്റോറിയത്തിനു സമീപം മേപ്രാംവള്ളി വീട്ടിൽ പരേതരായ എം.പി. കുഞ്ഞിരാമൻ നായരുടെയും എം.വി. കാർത്ത്യായനി അമ്മയുടെയും മകൻ എം.വി. മോഹനൻ (68) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: എം.പി. ശ്യാമള (റിട്ട. പ്രിൻസിപ്പൽ മൊറാഴ എച്ച്.എസ്.എസ്). മക്കൾ: വരുൺ മോഹൻ, അരുൺ മോഹൻ (ഇരുവരും ദുബൈ). മരുമക്കൾ: കാർത്തിക, അർച്ചന. സഹോദരങ്ങൾ: എം.പി. ഉണ്ണിക്കൃഷ്ണൻ (കെ.പി.സി.സി അംഗം), വത്സല, പരേതരായ പ്രേംകുമാർ, ജയരാജൻ. സംസ്കാരം തിങ്കളാഴ്ച മുന്നിന് മൂരിക്കൊവൽ സമുദായ ശ്മശാനത്തിൽ.