സുൽത്താൻ ബത്തേരി: പരേതനായ ബി. മമ്മുവിന്റെ മകൻ ബൊനോൻ മൻസിലിൽ ബി.എം. നാസിമുദ്ദീൻ (72) നിര്യാതനായി. ദീർഘകാലം ഖത്തർ പ്രവാസിയായിരുന്നു. ഭാര്യ: എൻ.സി. സൈബുന്നിസ. മക്കൾ: ശഹന നാസിം (ബംഗളൂരു), ശംനാസ്, സഫ്ന നാസിം (തിരുവനന്തപുരം). മരുമക്കൾ: മുനീർ, റഹീന, ആദിൽ. സഹോദരങ്ങൾ: സുഹറ, സഈദ, മുനീറ, സീനത്ത്, പരേതയായ ഖദീജ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് സുൽത്താൻ ബത്തേരി ചുങ്കം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.