പനമരം: കോൺക്രീറ്റ് സ്ലാബ് തലയിൽ വീണു ആദിവാസി മധ്യവയസ്കൻ മരണപ്പെട്ടു. പനമരം പരക്കുനി പൊയിലിലെ വാസുവാണ് (50) മരിച്ചത്. ടൗണിലെ കൂലിപ്പണിക്കാരനാണ്. കൈപ്പാട്ടുകുന്നിലെ സ്വകാര്യവ്യക്തിയുടെ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തലയിലേക്ക് വീഴുകയായിരുന്നു. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പളക്കാട് പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: സവിത. മക്കൾ: സിബി, ഷിജി, സിബിൻ. മരുമക്കൾ: അജു, ബിജു, ശിൽപ.