ഉദുമ: ആദ്യകാല പത്രപ്രവർത്തകനും എഴുത്തുകാരനും ചിന്തകനും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഷാഹുൽ ഹമീദ് കളനാട് (72) നിര്യാതനായി. ഏറെക്കാലം ചന്ദ്രിക പത്രത്തിന്റെ ഉദുമ ലേഖകനായിരുന്നു. പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഹമീദ് കളനാടൻ എന്ന തൂലികാനാമത്തിൽ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. ഉദുമക്കാർ കൂട്ടായ്മ, ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി, എയിംസ് ജനകീയ കൂട്ടായ്മ, കാസർകോട് മെഡിക്കൽ കോളജ് കൂട്ടായ്മ, വിദ്യാനഗർ കോലായ് എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഉദുമ പാക്യാര അബ്ദുൽ റഹിമാൻ ഹാജിയുടെയും കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കൾ: ഷഹനവാസ് (ദുബൈ), ഷനീദ് (ജപ്പാൻ), സമീന, ഷംസീന, ഷർവീന. മരുമക്കൾ: റംസീന, താരീഖ്, സീനത്ത്, ഷരീഫ്. സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി ഹാജി (സിംഗപ്പൂർ), ഉബൈദ് ക്യാപിറ്റോൾ, സുഹറ, പരേതരായ ക്യാപിറ്റോൾ മുഹമ്മദ് കുഞ്ഞി ഹാജി (ആദ്യകാല ക്യാപിറ്റോൾ ബസ് ഉടമ), നഫീസ, ആയിഷാബി, റുഖിയാബി.