കാഞ്ഞങ്ങാട്: അതിഞ്ഞാൽ ജമാഅത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന മഠത്തിൽ പരേതനായ സി.എച്ച്. കുഞ്ഞാമദ് ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (83) നിര്യാതയായി. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സ്ഥാപക പ്രസിഡന്റായിരുന്ന ബടക്കൻ സുലൈമാൻ ഹാജിയുടെയും കൊളവയലിലെ അമ്മാനത്തിൻ കാടത്ത് സുലൈഖയുടെയും മകളാണ്. മക്കൾ: സി.കെ. മുഹമ്മദ് കുഞ്ഞി, അലിക്കുഞ്ഞി, സുലൈമാൻ, ഹംസ, മൊയ്തു, സുബൈർ, ഖദീജ, സുഹ്റ, ഖമറുന്നിസ. മരുമക്കൾ: യൂനുസ് ആറങ്ങാടി, സി.പി. കുഞ്ഞാമദ് ചിത്താരി, മഹ്മൂദ് പള്ളിക്കര, ഖദീജ, സുഹ്റ, നസീറ, സാജിദ, ഫിറോസ, ഫാത്തിമ.