വടകര: രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറസ്സാന്നിധ്യമായ മാധ്യമം വടകര ബ്യുറോ മാർക്കറ്റിങ് കോഓഡിനേറ്റർ കൊയിലാണ്ടി വളപ്പിൽ കെ.വി. കുഞ്ഞമ്മദ് (78) നിര്യാതനായി. ശാന്തിനികേതൻ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ, സകാത് കമ്മിറ്റി ചെയർമാൻ, മസ്ജിദ് സലാം, ശാന്തി സെന്റർ സ്ഥാപക മെംബർ, ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ വളന്റിയർ, വെൽഫെയർ പാർട്ടി മുൻ മണ്ഡലം വൈ. പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രയരോത്ത് ഐഷു. സഹോദരങ്ങൾ: മൈമു, കെ.വി. മമ്മു മാസ്റ്റർ, ടി.കെ. ഇബ്രാഹിം, സൈനബ, പരേതനായ മഹമൂദ്.