വലമ്പൂർ: പൂപ്പലം കുന്നത്തപ്പടിയിലെ പരേതനായ വാക്കയിൽ മുഹമ്മദിന്റെ മകനും പൂപ്പലം വലമ്പൂർ ജി.എൽ.പി സ്കൂളിലെ റിട്ട. അറബി അധ്യാപകനുമായ മുഹമ്മദ് അബ്ദുൽ ഫസൽ (60) നിര്യാതനായി. വലമ്പൂർ അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ അധ്യാപകനായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ഖദീജ (അമ്മിനിക്കാട്). മക്കൾ: മുഹമ്മദ് അഷ്റഫ്, ശരീഫ, മുഹമ്മദ് ഇഖ്ബാൽ. മരുമക്കൾ: അഫ്നാൻ ഹാരിസ് (വലമ്പൂർ), അബ്ദുസ്സമദ് (പട്ടിക്കാട്), ഫിദ ഫാത്തിമ (പള്ളിക്കുത്ത്). സഹോദരങ്ങൾ: ഹബീബ, സീനത്ത്.