ഒറ്റപ്പാലം: കണ്ണിയംപുറം കാലായിൽ ഷാരോൺ വില്ലയിൽ ഗ്രേസി ഏബ്രഹാം (77) നിര്യാതയായി. പത്തനംതിട്ട കുറിയന്നൂർ താന്നിയ്ക്കപ്പുറത്തൂട്ട് കുടുംബാംഗമാണ്. ഭർത്താവ്: പൊതുമരാമത്ത് റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ പരേതനായ കെ.കെ. ഏബ്രഹാം. മക്കൾ: പ്രസാദ്, പ്രമോദ് (ഇരുവരും സൗദി), വിനോദ് (ദുബൈ), വിൻസി ബെസലി (അധ്യാപിക, തൃശൂർ).
മരുമക്കൾ: തൃശൂർ വലക്കാവ് പുത്തൻപറമ്പിൽ ജെസി, പന്തളം മാന്തുക പ്ലാവുനിൽക്കുന്നതിൽ സുനി, ആറന്മുള ഇടശ്ശേരിമല മോടിയിൽ ജിജി, തൃശൂർ നെല്ലിക്കുന്ന് ഇളയച്ചാട്ടിൽ ബെസലി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വാണിയംകുളം ബ്രദറൻ സഭയുടെ മലമ്പുഴ സെമിത്തേരിയിൽ.