പാനൂർ: പൂക്കോം തുണ്ടായി പീടികക്ക് സമീപം വടക്കെ കുണ്ടു പുനത്തിൽ കോത്താളിൽ മാധവൻ നായർ (86) നിര്യാതനായി. മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനും കെ.എ.പി.ടി യൂനിയൻ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: കെ. കുഞ്ഞി പാർവതി അമ്മ (റിട്ട. അധ്യാപിക മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ). മക്കൾ: ജയപ്രകാശ് (യു.എസ്.എ), അനിൽകുമാർ (അധ്യാപകൻ, രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ), സ്മിത (അധ്യാപിക, പാലത്തായി യു.പി സ്കൂൾ). മരുമക്കൾ: സപ്ന വി. നായർ (യു.എസ്.എ), എൻ. ധന്യ (അധ്യാപിക, മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ), പ്രേമാനന്ദ് (ജൂനിയർ സൂപ്രണ്ട്, സിവിൽ സ്റ്റേഷൻ കണ്ണൂർ). സഹോദരങ്ങൾ: പരേതരായ നാണി അമ്മ (പള്ളൂർ), നാണു നായർ, ദാമോദരൻ നായർ, ഗോപാലൻ നായർ.