പയ്യന്നൂർ: ആദ്യകാല വ്യാപാരി കോറോം മുതിയലത്തെ മുട്ടിൽ കുഞ്ഞിരാമൻ (82) നിര്യാതനായി. സി.പി.എം മുത്തത്തി മുൻ ബ്രാഞ്ച് അംഗവും മുത്തത്തി യുവജന വായനശാല ആൻഡ് ഗ്രന്ഥാലയം മുൻ പ്രസിഡന്റുമായിരുന്നു. കോറോം ഗവ. ഹൈസ്കൂൾ വികസന സമിതി അംഗമായി പ്രവർത്തിച്ചിരുന്നു. കർഷക സംഘം ആദ്യ പ്രവർത്തകനായിരുന്നു. ഭാര്യ: കാർത്ത്യായനി. മക്കൾ: ഉഷ (നെല്ലിയാട്ട്), ലീന, നന്ദകുമാർ (സി.പി.എം കാര്യക്കാട് ബ്രാഞ്ച് അംഗം, വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗം), ശ്രീജിത്ത്. മരുമക്കൾ: ജനാർദനൻ, ഗംഗാധരൻ (കണ്ടോത്ത്), സുജിത (കണ്ടങ്കാളി), സബ്ന (നടക്കാവ്). സഹോദരങ്ങൾ: കല്യാണി (ക്രുന്നരു), ജാനകി (പുഞ്ചക്കാട്), നാരായണി (ചെറുവത്തൂർ), ദേവകി (ഇരിട്ടി), പരേതനായ നാരായണൻ.