കൊല്ലങ്കോട്: ഇടച്ചിറ തോക്കുകാരൻ വീട്ടിൽ ചന്ദ്രശേഖരൻ (71) നിര്യാതനായി. കൊല്ലങ്കോട് ക്ഷീരവ്യവസായ സഹകരണ സംഘം റിട്ട. ജീവനക്കാരനാണ്. കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റുമായിരുന്നു. പരേതരായ തോക്കുകാരൻ മാധവന്റെയും തങ്കത്തിന്റെയും മകനാണ്. ഭാര്യ: കുഞ്ച. മക്കൾ: സജിത, സജേഷ് ചന്ദ്രൻ (കെ.പി.സി.സി അംഗം, കൊല്ലങ്കോട് അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം സെക്ര). മരുമക്കൾ: കുമരൻ, സംഗീത ശിവദാസ് (ശ്രീകൃഷ്ണ ബേക്സ്, കാമ്പ്രത്ത്ചള്ള). സഹോദരങ്ങൾ: വത്സല, ജനാർദനൻ, പത്മാവതി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് നെന്മേനി വാതക ശ്മശാനത്തിൽ.