കാഞ്ഞങ്ങാട്: ന്യൂമോണിയയെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നോർത്ത് കോട്ടച്ചേരി തെക്കേപ്പുറത്തെ കുഞ്ഞബ്ദുല്ലയുടെ മകൻ നൗഫലാണ് (44) മരിച്ചത്. പനിയെത്തുടർന്ന് ഒരാഴ്ചയായി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി മൂർച്ഛിച്ചതോടെ മൂന്നുദിവസം മുമ്പ് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് മരണം. കാഞ്ഞങ്ങാട് നഗരത്തിലെ കടകളിലേക്ക് ചായ എത്തിച്ച് വിൽപന നടത്തുന്ന ജോലി ചെയ്തുവരുകയായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: അസ്മീന. നാജിദ് ഏക മകൻ. സഹോദരങ്ങൾ: നൗഷാദ്, നവാസ്, നദീറ.