ഉരുവച്ചാൽ: കൊളോളത്തെ സജീവ കോൺഗ്രസ് പ്രവർത്തകനും റിട്ട. പഞ്ചായത്ത് ജീവനക്കാരനുമായ മാവില വീട്ടിൽ ഗോവിന്ദൻ (71) നിര്യാതനായി. പരേതരായ ജി.കെ. കൃഷ്ണൻ നമ്പ്യാരുടെയും മാവില വീട്ടിൽ ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ആർ. സരസ്വതി (വൈസ് പ്രസിഡന്റ്, കൂടാളി വില്ലേജ് വനിത സഹകരണ സംഘം). മക്കൾ: ധൻവർഷ്, വർഷ (ഇരുവരും ബംഗളൂരു). മരുമക്കൾ: മഞ്ജു (പേരാവൂർ), മനീഷ് (മാതമംഗലം). സഹോദരങ്ങൾ: എം.വി. കുഞ്ഞിരാമൻ (റിട്ട. എസ്.ഐ), എം.വി. ഓമന (ഗുഡല്ലൂർ), ലളിത കുമാരി (കോട്ടൂർ, ശ്രീകണ്ഠപുരം), കെ.എം. നാരായണൻ (റിട്ട. എ.ഇ, കെ.ഡബ്ല്യു.എ), ശ്രീജ (മാച്ചേരി), കെ.എം. പ്രകാശൻ, പരേതനായ എം. ബാലകൃഷ്ണൻ (റിട്ട. എസ്.ഐ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് നാലു പെരിയയിലെ കൂടാളി പഞ്ചായത്ത് ശ്മശാനത്തിൽ.