മാഹി: ഈസ്റ്റ് പള്ളൂർ അങ്കവളപ്പിൽ നൈനീതത്തിൽ എം. പത്മനാഭൻ (63) നിര്യാതനായി. (റിട്ട. വൈദ്യുതി വകുപ്പ്, പുതുച്ചേരി). മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) സ്ഥാപക നേതാവും മുൻ പ്രസിഡന്റുമാണ് . ഭാര്യ: പുഷ്പലത. മക്കൾ: ഡോ. നിതു പത്മനാഭൻ (അനസ്ത്യേഷ വിഭാഗം, അമൃത ഹോസ്പിറ്റൽ, കൊച്ചി), ഡോ. നൈക പത്മനാഭൻ. മരുമകൻ: ഡോ. സായൂജ് സോമനാഥ് (പീഡിയാട്രീഷ്യൻ, ഇന്ദിരഗാന്ധി സഹകരണ ഹോസ്പിറ്റൽ തലശ്ശേരി). സഹോദരങ്ങൾ: ബാലൻ (റിട്ട. തഹസിൽദാർ, പുതുച്ചേരി), രമതി, പങ്കജാക്ഷൻ (ഇൻസ്പെക്ടർ, പുതുച്ചേരി പൊലീസ്), ജയന്തി, പരേതരായ കുമാരൻ, വാസു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.