കണ്ണൂർ സിറ്റി: അണ്ടത്തോട് ജങ്ഷനിൽ ബീഫാത്തിമ മൻസിലിൽ താമസിക്കുന്ന പരേതനായ വണ്ണാൻ ചാലിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ യു.എം. ബീഫാത്തിമ (88) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ, യു.പി. സുലൈമാൻ, യു.പി. റുക്കിയ, യു.പി. റസിയ, യു.പി. ഫൗസിയ. മരുമക്കൾ: കെ.വി. അബ്ദുൽ റഹ്മാൻ, ഹാഷിം പുതിയണ്ടി, ഒ.കെ. മുസ്തഫ, കെ.കെ. താഹിറ, ടി.എം. ഷാഹില.