കരിവെള്ളൂർ: വടക്കുമ്പാട് കലിയാന്തിൽ ദേവിക്കുട്ടി മരടയാരമ്മ (82) നിര്യാതയായി. പരേതരായ കരിമ്പിൽ നാരായണൻ നമ്പിയുടെയും കലിയാന്തിൽ ദേവി മരടയാരമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കൊട്ടുക്കര കുഞ്ഞമ്പു നമ്പി. മക്കൾ: കലിയാന്തിൽ നാരായണി, കലിയാന്തിൽ മുരളീധരൻ, കലിയാന്തിൽ നാരായണൻ (പ്രധാനാധ്യാപകൻ, ഗവ. ഹൈസ്കൂൾ കാലിച്ചാനടുക്കം), കലിയാന്തിൽ രതി (കരിന്തളം), കലിയാന്തിൽ മനോജ് (ഓട്ടോ ഡ്രൈവർ, കരിവെള്ളൂർ). മരുമക്കൾ: കൊട്ടുക്കര സിന്ധു, ടി.ടി. സുഷമ (ജില്ല ഫോറൻസിക് ലാബ് കുമ്പള), എ.വി. നാരായണൻ (കരിന്തളം), കെ.സി. വിദ്യ (ഡെന്റൽ ക്ലിനിക് പയ്യന്നൂർ), പരേതനായ എ.കെ. മോഹനൻ. സഹോദരങ്ങൾ: പരേതരായ കലിയാന്തിൽ ഗോവിന്ദൻ നമ്പി, കലിയാന്തിൽ ബാലൻ നമ്പി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വടക്കുമ്പാട് സമുദായ ശ്മശാനത്തിൽ.