തുവ്വൂർ: ടിപ്പു സുൽത്താൻ റോഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ പറവെട്ടി യൂസുഫ് (73) നിര്യാതനായി. വർഷങ്ങളോളം അബൂദബിയിൽ പ്രവാസിയായിരുന്നു. ഭാര്യ: നഫീസ (പാണ്ടിക്കാട്). മക്കൾ: ശരീഫ് (ദുബൈ), ഷഹാന, ഷഹീർ (ആസ്ട്രേലിയ), ഷമീം. മരുമക്കൾ: സീൻ ഫസൽ (ഇരുമ്പുഴി), ഷംന, നാഹില, ഷാദിയ.