കക്കോടി: ചിത്രകാരനും സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്ന സി.പി. രാമൻ നായരുടെ മകനും സി.പി.ആർ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയും ദുബൈ കസ്റ്റംസ് മുൻ അഡ്മിനിസ്ട്രേറ്ററുമായിരുന്ന അശോകൻ മേനോക്കി (88) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ആരതി (യു.എസ്.എ), സ്വാതി (യു.എസ്.എ). മരുമക്കൾ: നാഗാർജുൻ, സുജിത്ത്. സഹോദരങ്ങൾ: മുത്തുഭായി, പരേതരായ മാധവിക്കുട്ടി അമ്മ, ദാമോദരൻ മേനോക്കി, കമല അമ്മ, മനോഹരൻ മേനോക്കി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കക്കോടി ആരതി പൊക്കിരാത്ത് വീട്ടുവളപ്പിൽ.