ആനക്കര: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ഞാങ്ങാട്ടിരി പന്തല്ലൂര്‍ വീട്ടില്‍ ശിവശങ്കരന്റെ ഭാര്യ ശോഭനയാണ് (67) മരിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 17ന് പുലർച്ച ആറിന് ഞാങ്ങാട്ടിരിയില്‍ റോഡ് മുറിച്ചുകടക്കവേ ശോഭനയെയും മകള്‍ ശില്പയെയും കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശോഭന തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശരത് മകനാണ്. മരുമകൻ: കൃഷ്ണദാസ്.