കാഞ്ഞിരോട്: മീത്തൽ പള്ളിക്ക് സമീപം സുമയ്യ മൻസിലിൽ താമസിക്കുന്ന മൊയ്തു ഹാജി (67) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിൽ റിയാദിൽ പ്രവാസിയായിരുന്നു. കൂർഗില്‍ മൂർനാട് ആറാം മൈൽ സ്വദേശിയാണ്. പരേതരായ അന്ത്രു മുഹമ്മദിന്റെയും കക്കാടൻ ആയിഷയുടെയും മകനാണ്. ഭാര്യ: സുബൈദ (കാഞ്ഞിരോട് ). മക്കൾ: നസീമ, സമീറ, ആരിഫ, അശീറ, സുമയ്യ, ശിഹാബ് ( എല്ലാവരും കാഞ്ഞിരോട്). മരുമക്കൾ: റഫീഖ് സൻസാർ ( കാഞ്ഞിരോട്), മുഹമ്മദ് റഫീഖ് കോയ്യോട് (റിയാദ് ), ഇബ്രാഹിം (ബഹ്റൈൻ ), അബ്ദുൽ ഖാദർ മണക്കായി (റിയാദ് ), റഹീസ് അത്താഴക്കുന്ന് (സൗദി അറേബ്യ ), അഫ്ല (കാഞ്ഞിരോട്). സഹോദരങ്ങൾ: അബൂബക്കർ (ഹക്കത്തൂർ കൂർഗ് ), ശാദുലി (കാഞ്ഞിരോട്), അബ്ദുസമദ് വീരാജ്പേട്ട കൂർഗ് ).