പയ്യന്നൂർ: കണ്ടോത്ത് കിസാൻ കൊവ്വലിന് സമീപം താമസിക്കുന്ന പറ്റാത്തടത്തിൽ ചിണ്ടൻ മാസ്റ്റർ (88) നിര്യാതനായി. ചെറുപുഴ ജെ.എം.യു.പി സ്കൂൾ, കണ്ടോത്ത് എൽ.പി സ്കൂള്‍ എന്നിവിടങ്ങളിൽ നിരവധി വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു.
ഭാര്യ: വണ്ണാടിൽ പത്മാവതി ടീച്ചർ. മക്കൾ: ആശ ശ്രീനിവാസൻ, ജാൻസി വേണുഗോപാൽ, ദിനേശൻ (കെ.ഐ.ടി.ഇ കണ്ണൂർ അധ്യാപകൻ, കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ശ്രീനിവാസൻ മാസ്റ്റർ (കാഞ്ഞങ്ങാട്), വേണുഗോപാലൻ (മൈസൂരു), അനുശ്രീ (അന്നൂർ യു.പി സ്കൂൾ). സഹോദരങ്ങൾ: പി. കുഞ്ഞിക്കണ്ണ പൊതുവാൾ, പി. ശ്രീദേവി അമ്മ, പരേതരായ പറ്റാത്തടത്തിൽ നാരായണ പൊതുവാൾ, പി. ശേഖര പൊതുവാൾ, പി. കുഞ്ഞിരാമ പൊതുവാൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ.