ഏഴിലോട്: എടാട്ട് പറമ്പത്ത് ലോട്ടറി തൊഴിലാളി തോണിപ്പാറയിൽ വിശ്വംഭരൻ (76) നിര്യാതനായി. ഇടുക്കി കുമളി സ്വദേശിയാണ്. ഭാര്യ: സി. ചന്ദ്രിക. മക്കൾ: ഷാജി (കാർപെന്റർ), സ്ലഷി (കാഞ്ഞിരപ്പള്ളി), പ്രമോദ് (കൺസ്ട്രക്ഷൻ വർക്കർ), പ്രസാദ് (അലൂമിനിയം ഫാബ്രിക്കേഷൻ). മരുമക്കൾ: രാധിക, സുനിൽ (ബിസിനസ് ഈരാറ്റുപേട്ട), സുമി (കുമളി ). സഹോദരങ്ങൾ: മോഹൻദാസ് (വണ്ടിപ്പെരിയാർ), ടി.എസ്. മധു ടൈലർ ( വണ്ടിപ്പെരിയാർ ), രാധാമണി (മൂവാറ്റുപുഴ), സുധാമണി (കുമളി ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് എടാട്ട്.