മാഹി: കളരി ഗുരിക്കളും മർമ ചികിത്സകനുമായ ഈസ്റ്റ് പള്ളൂർ ശ്രീനിലയത്തിൽ പി.പി. രാജീവൻ ഗുരിക്കൾ (54) നിര്യാതനായി. ചൊക്ലിയിൽ ദീർഘകാലം ശ്രീനാരായണ മർമ ചികിത്സ കേന്ദ്രം നടത്തിയിരുന്നു. പരേതനായ നാരായണന്റെയും (കുറ്റ്യാടി) പത്മിനിയുടെയും മകനാണ്. ഭാര്യ: ദീപ ദിവാകരൻ (എ.എസ്.ഐ പള്ളൂർ പൊലീസ് സ്റ്റേഷൻ). മക്കൾ: പൂജ രാജീവൻ (നഴ്സ് സൗദി), ശ്രീനിവേദ് (മെക്കാനിക്കൽ എൻജിനീയർ). സഹോദരങ്ങൾ: രാജി, രജനി. സംസ്കാരം വ്യാഴാഴ്ച ഉച്ച ഒരു മണിക്ക് വീട്ടുവളപ്പിൽ.