പയ്യന്നൂർ: കൊറ്റി ആദി കണ്ണങ്ങാട് ഭഗവതി ക്ഷേത്രം വലിയ കാരണവർ തെക്കടവൻ ബാലകൃഷ്ണൻ (78) നിര്യാതനായി. റിട്ട. വ്യോമസേന ഉദ്യോഗസ്ഥനും റിട്ട. റെയിൽവേ ഉദ്യോഗസ്ഥനുമായിരുന്നു. ഭാര്യ: എം.വി. ശാന്ത. മക്കൾ: അനിൽകുമാർ (സൗദി), അജയകുമാർ (ഡയറക്ടർ, ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യ, ബംഗളൂരു), ജിതേഷ് (ദുബൈ). മരുക്കൾ: പ്രജിത, സുരഭി, സൂര്യ. സഹോദരങ്ങൾ: ടി. നാരായണൻ (റിട്ട. അഡീഷനൽ ഡെവലപ്മെന്റ് കമീഷണർ), ടി. രാമചന്ദ്രൻ (റിട്ട. അഗ്രികൾച്ചർ ഓഫിസർ), ടി. വിശാലാക്ഷൻ (എക്സ് ഗൾഫ്, ബിസിനസ്), ടി. മനോഹരൻ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ), ടി. സുരേഷ് ബാബു (റിട്ട. റെയ്ഡ്കോ), ടി. പാർവതി അമ്മ, പരേതരായ ടി. കമലാക്ഷി, ടി. രാജലഷ്മി (റിട്ട. അസി. സെക്രട്ടറി പയ്യന്നൂർ സർവിസ് സഹകരണ ബാങ്ക്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കൊറ്റി സമുദായ ശ്മശാനത്തിൽ.