പയ്യന്നൂർ: ജർമനിയിലെ ആക്കെൻ ആർ.ഡബ്ല്യു.ടി.എച്ച് യൂനിവേഴ്സിറ്റി വിദ്യാർഥി ശ്രീവൈഭവ് (24) ജർമനിയിൽ നിര്യാതനായി. മെറ്റീരിയൽ എൻജിനീയിറിങ്ങിൽ മാസ്റ്റർ ഡിഗ്രി വിദ്യാർഥിയായിരുന്നു. പയ്യന്നൂർ റെയിൽവേ സ്റ്റേഷനു സമീപം കൊറ്റിയിലെ റിട്ട. ഖാദി ബോർഡ് ജീവനക്കാരൻ മാത്രാടൻ രവീന്ദ്രന്റെയും പയ്യന്നൂർ താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും എൻ.ജി.ഒ യൂനിയൻ പയ്യന്നൂർ ഏരിയ സെക്രട്ടറിയുമായ എം. രേഖയുടെയും മകനാണ്. സഹോദരൻ: സൗരവ് (എൻജിനീയർ, റെയിൽവേ മുംബൈ).